Asianet News MalayalamAsianet News Malayalam

രാജേഷ് ആര്‍ വര്‍മ്മ എഴുതിയ കഥ, കൊളോണിയല്‍ കസിന്‍സ്

വാക്കുല്‍സവത്തില്‍ ഇന്ന് രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ. കൊളോണിയല്‍ കസിന്‍സ്

Literature festival Colonial cousins short story by Rajesh R Varma
Author
Thiruvananthapuram, First Published Oct 15, 2019, 8:30 PM IST

ഇപ്പോഴില്ലാത്ത വീട്ടുമുറ്റത്തിരുന്ന് കഥ പറയുന്നൊരാളുണ്ട്, രാജേഷ് ആര്‍ വര്‍മ്മയുടെ കഥകളില്‍. പറഞ്ഞുപറഞ്ഞ് കഥയെ മുന്നോട്ടു നടത്തുന്ന ഒരാള്‍. അല്ലെങ്കില്‍, ആളുകള്‍. പലപ്പോഴുമയാള്‍ കഥ തന്നെയാവുന്നു. സഹജീവികളോട് സ്വയം വിനിമയം ചെയ്യലാവുന്നു അയാളുടെ തലവിധി. ആ കഥകളില്‍ അടക്കിപ്പിടിച്ച ചിരികളുണ്ട്. അധികാരത്തിന്റെ നാവുനീട്ടലുകളില്‍ പിടയുന്ന മനുഷ്യരുണ്ട്. വരും കാലത്തെക്കുറിച്ച മുന്നറിവുകളുണ്ട്. ഓര്‍മ്മയുടെ അടരുകള്‍ക്കുള്ളില്‍ ആര്‍ക്കും കാണാവുന്ന വിധം കിടക്കുന്ന വെയിലലയുടെ തിളക്കമുണ്ട്. കാവല്‍ക്കാരില്ലാത്ത തുറന്ന ജയിലുകളില്‍ നിരീക്ഷണക്കണ്ണുകളില്‍ കൊളുത്തപ്പെട്ട ജീവിതങ്ങളുണ്ട്. ആഖ്യാനത്തിന്റെ സുഖകരമായ പ്രതലങ്ങള്‍ക്കുള്ളിലും ഒരു ഗതിയുമില്ലാതെ അലഞ്ഞുതിരിയുന്ന നിസ്സഹായതകളുണ്ട്. 

എയ്തു തറക്കുംവിധം കഥ പറയാന്‍ പല വഴികള്‍ തെരഞ്ഞെടുക്കുന്നുണ്ട്, രാജേഷ്. ശ്രദ്ധയെ കൊരുത്തിടുന്ന  ഉദ്വേഗങ്ങള്‍. ഉള്‍ക്കിടിലമുണ്ടാക്കുന്ന നേരുകള്‍. ആസക്തിയുടെ കടലാസു തോണികളെ ഒഴുക്കിവിടുന്ന മഴപ്പാച്ചിലുകള്‍. ഉള്ളിലെ അവസാന ചിരിയെയും കടപുഴക്കുന്ന നര്‍മ്മം. രൂക്ഷപരിഹാസത്തിന്റെ കൂര്‍മുനകള്‍. വേദനയുടെ കതകുകള്‍ വലിച്ചുതുറക്കുന്ന കൊടുങ്കാറ്റുകള്‍. ആ വഴികളിലൂടെ കഥക്കൊപ്പം നടക്കുമ്പോള്‍, വായന, ചരിത്രത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും ചിന്തയിലൂടെയുമുള്ള പലായനങ്ങളാവുന്നു. പഞ്ഞിക്കെട്ടു ഭാഷയുടെ നേര്‍ത്ത ഇഴകളിലൂടെയല്ല ആ സഞ്ചാരം. വാക്കിന്റെ പരുപരുത്ത നിലങ്ങളിലൂടെയുള്ള നടത്തങ്ങള്‍.  എങ്കിലും വായനക്കാരില്‍ ഒട്ടിപ്പിടിക്കുമത്. മുറിഞ്ഞുപോവാത്ത വിധം കഥകളുമൊത്ത് നടക്കേണ്ടി വരും. പുറത്തേക്കൊന്ന് കുതറാന്‍ കാത്തുനില്‍ക്കുന്ന പ്രഷര്‍കുക്കറിലെ വായുവിനെപ്പോലെ ഏറ്റവുമവസാനം, കഥ ഉള്ളില്‍ നിലവിളിച്ചുകൊണ്ട് പടരുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാവും. 

Literature festival Colonial cousins short story by Rajesh R Varma
 

ആക്ച്വലി, അടുത്തകുപ്പി എന്റെ വക. സകലമാന സഹോദരങ്ങള്‍ക്കും, ഇവിടെ, ഈ ഷാപ്പില്‍, ഈയവസരത്തില്‍ സന്നിഹിതരായ നല്ലവരായ എല്ലാ നാട്ടുകാര്‍ക്കും, ഫ്രീയായിട്ട്... വിത്ത് ടച്ചിങ്ങ്സ്... ചുമ്മാതെ... ഒരു ആഘോഷവല്‍ക്കരണത്തിന്.

    ശ്ശെടാ, ആഘോഷംന്നു പറഞ്ഞാ അതിനിപ്പം ഒരു കാരണം വേണോ? ആഘോഷമൊരു മനുഷ്യസ്വഭാവമല്ലിയോ? കള്ള്, വെള്ളം, പൊക, പൊയില... അങ്ങനൊരു ആഘോഷഫിക്കേഷന്‍സ്...

    ഇതോ? ഇതൊരു ക്യാമറ. ഇപ്പം...എന്റെ ക്യാമറ. കൊറച്ചു നുമ്പേ എന്റെയല്ലായിരുന്നു. 

    പുതിയ സൈസില്‍പ്പെട്ട ഒരു ഡിജിറ്റല്‍ ക്യാമറാന്നു വെക്ക്. കാക്കത്തൊള്ളായിരം മെമ്മറി, കാക്കത്തൊള്ളായിരം റെസല്യൂഷന്‍. ഇപ്പപ്പടമെടുത്താ ഇപ്പത്തന്നെ കാണാം. അതായത്, ഓരോ മിനിറ്റിനും വെലയൊള്ള മനുഷ്യര് ഒണ്ടാക്കി ഉപയോഗിക്കുന്ന സാധനമാണെന്നര്‍ത്ഥം. വേണെങ്കീ പടം കഴുകാം, അല്ലെങ്കീ കഴുവേറ്റാം. കളറെങ്കീ കളര്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ്, സെപ്പിയ എന്നു വേണ്ട.

    കാണാനോ? തേണ്ടിവിടെ, ഇങ്ങനൊന്നു ഞെക്കിയാ, ഇതിനകത്തൊള്ള പടമെല്ലാം ഓരോന്നോരോന്നായിട്ട്, താണ്ടവിടെ കാണാം.

    ഈ കാണുന്നതോ? ഇതാണ് സാം... നമ്മടെ കസിന്‍.

    ആ ചിരി ഞാന്‍ കണ്ടു കേട്ടോ. മനസ്സിലാകുകേം ചെയ്തു. പിന്നേ... തേണ്ടെ ഇങ്ങനിരിക്കുന്ന ഈ ദാസന് താണ്ടെ അങ്ങനിരിക്കുന്ന ഒരു സായിപ്പുചെറുക്കന്‍ കസിനല്ലിയോന്ന്. പക്ഷേങ്കി, അതാ അതിന്റെയൊരു കെടപ്പുവശം.

    എന്നുവെച്ചാല്‍, ഈ സാമിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ എന്നു പറയുന്ന സായിപ്പ്... ഈ ദാസന്റെ അമ്മൂമ്മേടെ അമ്മൂമ്മേടെ ഭര്‍ത്താവായിട്ടു വരും. അങ്ങനെ വന്നു ഭവിച്ചു.

    അതിപ്പം നിങ്ങളാരും അറിഞ്ഞില്ലല്ലോന്നു ചോദിച്ചാ, അതു നമ്മടെ നാടിന്റെ ദോഷം. ഓര്‍മ്മകള് ഉണ്ടയായിരിക്കണംന്നും പറഞ്ഞോണ്ടു നടക്കും. എന്നാലൊട്ട് ഹിസ്റ്ററീന്നു പറഞ്ഞാ എന്തോ മിസ്റ്ററിയാണെന്ന് ഒരുത്തനുമൊട്ട് അറിയത്തുമില്ല.

    അതേപോലും, ഈ ചെറുക്കന്റെ കാര്യം അതല്ല, നമ്മടെ സാമിന്റെയേ. അവന്റപ്പൂപ്പന്റെ അപ്പൂപ്പന്‍ എവിടൊക്കെ കപ്പലോടിച്ചൂ, എവിടൊക്കെ നങ്കൂരമിട്ടു, കൊടിനാട്ടിയതെവിടെ? - എല്ലാം നല്ല തിട്ടമാ. മൊത്തം മെമ്മറീലോട്ടങ്ങു സ്റ്റോറു ചെയ്തിരിക്കുകാ. ആണ്ട്, മാസം, തീയതി, ലാറ്റിറ്റിയൂഡ്, ലോഞ്ജിറ്റൂഡ് വരെ. അതൊക്കെയാ അവന്റെയൊരു സന്തോഷം. അപ്പൂപ്പന്റപ്പൂപ്പന്റെ ആഘോഷവല്‍ക്കരണം.

    ഈ റൂട്ട്സെന്നു പറഞ്ഞാ ഇവമ്മാര്‍ക്കൊക്കെ മുടിഞ്ഞ പ്രാന്താണെന്നേ. മലയാളത്തിപ്പറഞ്ഞാ വേരു ചെകയല്. അതേസമയം നമുക്കിവിടെ തെങ്ങുവെട്ടി, അതിന്റെ മണ്ടേം മാന്തിത്തിന്ന്, ചൂട്ടും ചകിരീം വരെ അടുപ്പിനാത്തോട്ടു വെച്ചുകഴിയുമ്പഴാ വേര് ഓര്‍മ്മവരുന്നത്. അതുംകൂടെ തോണ്ടിയെടുത്തു തീയെരിക്കാന്. അല്ലാതെന്തോത്തിനാ? എന്തവാണെങ്കിലും, നമ്മടെ ഭാഗ്യത്തിന് സാമിന്റെ വേര് ദാസന്റെ മണ്ണിനടീല്‍ വന്നു പെട്ടു, അഥവാ വന്നു ഭവിച്ചു.

    സാം... അല്ലെങ്കി അവന്‍ പറയുന്നപോലെ സെയിം, ഇവനങ്ങ് അമേരിക്കേന്ന്, ഈമെയിലു ചെയ്ത് ടൂറിസംകാരോടു ചോദിക്കുകാ... ഈ കുന്നുകുഴി ഭാരതിയമ്മേടെ വീടെവിടാണെന്ന്. അവന്മാര്‍ക്കൊണ്ടോ വല്ല വിവരോം? എന്തു കുന്ന്, എന്തു കുഴി? ഹിസ്റ്ററി പഠിച്ചിട്ടില്ലെന്നേ, ജ്യോഗ്രഫി പിന്നെ പറയുകേം വേണ്ട. എജ്യൂക്കേഷന്‍ ഈസ് വെരി ഇംപോര്‍ട്ടന്റ്. വിദ്യാഭ്യാസവല്‍ക്കരണം. ഭാരതിയമ്മ എന്നു പറയുന്നത് നമ്മടെ അമ്മൂമ്മേടെ അമ്മൂമ്മയാണെന്നും അവര് സായിപ്പിന്റെ വീക്ക്നെസ്സായിരുന്നെന്നുമൊക്കെ അറിയാതെ നമ്മളിവിടെ ഇരുന്നിരുന്നെന്നുവരികില്‍, ചെറുക്കനങ്ങ് അമേരിക്കേലും ഇരുന്നേനെ. അവനെ ഈമെയിലില്‍ക്കൂടെ കെട്ടിപ്പിടിച്ച്, രണ്ടു സെന്റിയൊക്കെ പറഞ്ഞ് കരയിച്ച്, ഫ്‌ലൈറ്റേല്‍ കേറ്റി ഇങ്ങോട്ടു വരുത്തണമെങ്കില്‍... അതിനു ദാസന്‍ തന്നെ വേണം. അവനു മെമ്മറിയൊണ്ടെങ്കില്‍ നമുക്കു ബുദ്ധിയൊണ്ടെന്ന്... മെഡുല്ലാ ഒബ്ലങ്കോട്ട. ഏത്?

    ഫ്‌ലൈറ്റേല്‍ അവന്‍ വന്നെറങ്ങുമ്പം അവനെന്തോന്നാ വേണ്ടത്? ങേ, എന്തോ? അല്ല! അവിടെ തെറ്റി! ടൂറിസം പിന്നെ! ആദ്യം സ്‌നേഹം. അതു നമ്മടെ കൈയില്‍ ഇഷ്ടം പോലല്ലിയോ? ഊഷ്മളതയ്ക്കു പത്തില്‍പ്പത്ത്, മര്യാദയ്ക്കു പത്തിലൊമ്പത്; പിന്നെ സത്യസന്ധത, വൃത്തി, ഇംഗ്ലീഷിലൊള്ള നോളജ്ജ്. ചുരുക്കത്തില്‍, പെര്‍ഫോമന്‍സ് റൗണ്ടിനു ഫുള്‍ സ്‌കോറ്. അതിഥി ദേവോ ഭവാന്നല്ലിയോ? ഭവിച്ചു! അവന്‍ ദേവനാന്നെങ്കി നമ്മള് ദാസന്‍.

    ഏസീ കാറും കൊണ്ട് എയര്‍പോര്‍ട്ടില്‍ച്ചെന്ന്... കണ്ട ടാക്‌സിക്കാരും ചുമട്ടുകാരും പോക്കറ്റടിക്കാരുമൊന്നും പിടിക്കാതെ, പിടിച്ചപിടിയാലേ കൊണ്ടുപോരുന്നൂ. വീട്ടില്‍ കൊണ്ടെറക്കുന്നു, വിശ്രമിപ്പിക്കുന്നു. പിന്നെ നമ്മുടെ നാട്ടുകാരും, മണലുവാരുന്ന സാറന്മാരുമൊക്കെ സഹായിച്ച്, അപ്പൂപ്പന്‍സായിപ്പു കുളിച്ച ആറ്റിലും തോട്ടിലുമൊക്കെ എറങ്ങാന്‍ വയ്യാത്ത അവസ്ഥയാന്നല്ലോ. അതുകൊണ്ട്, കുളിമുറിയ്ക്കകത്തു കൊണ്ടു കുളിപ്പിക്കുന്നു. കാച്ചിയ എണ്ണേം, പഴുത്ത ചക്കേടെ ഷാമ്പൂം, വൃത്തിയൊള്ള ടര്‍ക്കീ ടവലും റെഡി. കുളികഴിഞ്ഞപ്പം ഊണ്. തൂശനെലേടെ ഫോട്ടോ കണ്ടോ? ഒന്നാന്തരം മീന്‍കറി, ഫ്രൈ, കുത്തരിച്ചോറ്, സാമ്പാറ്, അവിയല്, പായസം എക്‌സെട്രാ. പിന്നെ വിശ്രമം. കണ്ടില്ലിയോ കെടക്കുന്നത്? അവന്റപ്പൂപ്പന്‍ കെടന്ന കട്ടിലാ, സപ്രമഞ്ച്.

 

........................................................................

ഈ റൂട്ട്സെന്നു പറഞ്ഞാ ഇവമ്മാര്‍ക്കൊക്കെ മുടിഞ്ഞ പ്രാന്താണെന്നേ. മലയാളത്തിപ്പറഞ്ഞാ വേരു ചെകയല്.

Literature festival Colonial cousins short story by Rajesh R Varma

Photo: Pixabay

 

 വൈകുന്നേരം എണീക്കുമ്പം കാപ്പിയെടെ കൂടെ, ഒരു രണ്ടാഴ്ചത്തെ സൈറ്റ്സീയിങ്ങ് പരിപാടിയിട്ട് കയ്യിലോട്ടു കൊടുക്കുന്നു. ങാ, അവരൊക്കെ അങ്ങനാ. ഇവിടുന്നു ചെല അവന്മാരു ദുബായി കാണാന്‍ പോകുന്നപോലെ ഷോപ്പിങ്ങും കഴിഞ്ഞു വൈകുന്നേരംതന്നെ തിരിച്ചു പ്ലെയിന്‍ പിടിക്കുകല്ല. ഒരെടത്തുപോയാല്‍, അവിടത്തെ നാടും നാട്ടുകാരേം... മണ്ണും വെള്ളോം... മീനും എറച്ചീം... വണ്ടീം വള്ളോം... മഴേം മഞ്ഞും... പെണ്ണും പെടക്കോഴീം മുഴുക്കെ എഞ്ചോയ് ചെയ്ത്, വെയിലത്തു കെടന്നു രണ്ടു പുസ്തകോം വായിച്ച്, ഒക്കേ തിരിച്ചുപോകത്തൊള്ളൂ. കംപ്ലീറ്റ് ആഘോഷവല്‍ക്കരണം.

    ഒന്നാമത്തെ ദിവസത്തെ സൈറ്റ്സീയിങ്ങ് നമ്മടെ പറമ്പില്‍. കണ്ടോ? സാം ഇരിക്കുന്ന ഈ കുഴി പണ്ട് ഒരാമ്പല്‍ക്കൊളമായിരുന്നു. അതിനകത്തെറങ്ങി, എണ്ണേം താളീം മഞ്ഞള്‍പ്പൊടീം പയറുപൊടീം തേച്ച്, തിരുവാതിരകളിപ്പാട്ടുപാടി, കുളിയ്ക്കുകയായിരുന്നു നമ്മുടെ നായിക ഭാരതിയമ്മ. വഴിയില്‍ക്കൂടെ പോകുമ്പം പാട്ടുകേട്ട് കേറിവരുന്നു സായിപ്പ്. അവിടൊരു സിംബല്‍. നെഞ്ചിലൊരു ബലേ ബലേന്നൊക്കെ പാട്ടുകേട്ടിട്ടില്ലിയോ? അതുതന്നെ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. സാമിന് ഇതിങ്ങനെ വെറുതേ പറഞ്ഞങ്ങു കൊടുക്കുന്നതിലല്ല കാര്യം. മഞ്ഞളും പയറും അതിന്റെ പൊടീം ഒക്കെ വേറേവേറേ കാണിച്ചുകൊടുക്കുന്നു. നമ്മടെ വൈഫിനെക്കൊണ്ട് തിരുവാതിരപ്പാട്ടു പാടിച്ചു കേള്‍പ്പിച്ചുകൊടുക്കുന്നു. അതാണ് കംപ്ലീറ്റ്, റിയലിസ്റ്റ്, ടൂറിസ്റ്റ്, എക്‌സ്പീരിയന്‍സ്. 

    ഈ ഫോട്ടോയില്‍ക്കാണുന്ന മുറ്റത്തുവെച്ചാ സാമിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ ദാസന്റെ അപ്പൂപ്പന്റെ അപ്പൂപ്പനെ ചെന്നു കാണുന്നത്. കൂടിയ സൈസ് സമ്മാനങ്ങളൊക്കെ കൊടുത്തു സന്തോഷിപ്പിക്കുന്നു. ഷാപ്പിലോട്ടു പോകുന്നു... സ്‌നേഹമാകുന്നു... ആഘോഷം! ഹതുതന്നെ, ആഘോഷവല്‍ക്കരണം! 

    നമ്മളീയിരിക്കുന്ന ഷാപ്പിലാ അവരടെ ആഘോഷം നടക്കുന്നത്, തലമുറകളുടെ വിശ്വസ്തസ്ഥാപനം. അവരങ്ങനെ നല്ല കണ്ടീഷനായിക്കഴിയുമ്പൊളാ... സായിപ്പ് ബിസിനസ് പ്രൊപ്പോസല്‍ നടത്തുന്നത്. എന്തോന്നു പ്രോപ്പോസലാ? ഭാരതിയമ്മയെ മാനേജു ചെയ്യാന്‍ പരസ്പരം സഹായിക്കാനും സഹകരിക്കാനുമുള്ള ഒരു എഗ്രീമെന്റ്. അതു സാമിനു പറഞ്ഞുകൊടുക്കുമ്പം കേള്‍ക്കുന്ന അവനും പറയുന്ന നമ്മള്‍ക്കും അയ്യേന്നു തോന്നാത്തതുപോലെ വേണം പറയാന്‍. അതു നാക്കേല്‍ തോന്നണമെങ്കില്‍ എന്തുവേണം? മെഡുല്ലാ ഒബ്ലങ്കോട്ട. പിന്നെ, പനച്ചിക്കാട്ടമ്മേടേം പനയന്നാര്‍കാവിലമ്മേടേം ഒക്കെ ഒരനുഗ്രഹം. അതാണ് ദാസന്‍.

    ഈ ഫോട്ടോയില്‍ ആല്‍ത്തറ. ഷാപ്പീന്നു വരുന്നവഴി നമ്മുടെ അപ്പൂപ്പന്‍ ബോധമില്ലാതേ കണ്ടു റെസ്റ്റു ചെയ്ത സ്ഥലം.

    അടുത്തത് അടുക്കള. ഈ പാതകത്തിന്റടുത്ത് നായിക നില്‍ക്കുമ്പഴാണ് സായിപ്പു കേറിവരുന്നത്. അയാളെക്കണ്ട് അവളോടുന്നു, അയാളു പുറകേ ഓടുന്നു. രംഗം മാറുന്നു. ഈ കല്പടയില്‍ തലയടിച്ചാ സായിപ്പു വീഴുന്നത്. അപ്പൂപ്പന്റപ്പൂപ്പന്റെ നെറ്റീന്നു ചോരവീണ കരിങ്കല്ലെന്നു കേട്ടപ്പം ആ ചെറുക്കന്റെ മുഖമൊന്നു കാണണമായിരുന്നു. അവന്റെയൊരു സ്‌നേഹോം... ഒരഭിമാനോം... ഒരാവേശോം. പാവം ചെറുക്കന്‍!

    എന്നിട്ട് അയാളങ്ങനെ വീണു കെടക്കുകല്ല. എണീറ്റ്, നായികേടെ പുറകേ ഓടുന്നു. ഈ ഷോട്ടില്‍ കാണുന്ന തെങ്ങിന്‍ ചുവട്ടില്‍ ഭാരതിയമ്മ തെന്നിവീഴുന്നു. സായിപ്പ് ഓടിയെത്തുന്നു, അവളു വെട്ടിച്ച് ഓടുന്നു.

    കെഴക്കുവശത്തൂടെ വീട്ടിനകത്തോട്ട് ഓടുമ്പോള്‍, ഈ ഏണിപ്പടിയെടെ അവിടെവെച്ചാണ് അവസാനം സായിപ്പിന്റെ കൈയില്‍ കിട്ടുന്നത്. ചെറുക്കന്റെയൊരു ഇരിപ്പുകണ്ടില്ലിയോ?    

    ഇതു ബെഡ്റൂം. മുമ്പേ പറഞ്ഞപോലെ, കാര്യങ്ങള്‍, ഒരു ഫോറിനര്‍ക്കു മനസ്സിലാകുന്നപോലെ, പറഞ്ഞുകൊടുക്കുന്നതിലാണെന്നേ കാര്യം. ഒരു എക്‌സാമ്പിള്‍ പറഞ്ഞാല്‍, അരഞ്ഞാണമെന്തോന്നാണെന്ന് അമേരിക്കക്കാരനറിയാമോ? മുല്ലപ്പൂവിന്റെ മണം, കോടിമുണ്ടിന്റെ നെറം... എക്‌സെട്രാ. കണ്ടും തൊട്ടും ഒക്കെ നേരിട്ടറിയണ്ടകാര്യങ്ങളാ. അല്ലെങ്കി സാം പറഞ്ഞപോലെ അങ്ങ് അമേരിക്കേലിരുന്ന് പുസ്തകം വായിച്ചാപ്പോരായോ?

    ചെറുക്കന്‍ ഭയങ്കര ഹാപ്പി! ജെനുവിന്‍ന്നാ എന്നെ വിളിച്ചെ, അറിയാമോ? എന്നുവെച്ചാ ഒറിജിനല്‍ സാധനമെന്ന്. എന്തൊരിംഗ്ലീഷാണ് എന്റേതെന്നാ അവന്‍ പറയുന്നത്. ഞാന്‍ ക്യാമറാ വാങ്ങിച്ചു തിരിച്ചും മറിച്ചും നോക്കുന്നതു കണ്ടപ്പം അവന്‍ ചോദിക്കുകാ എന്താ വേണോന്ന്. എടുത്തിങ്ങു തന്നു! അമ്പോറ്റി സാംകുട്ടന്‍.

    കാശും ക്യാമറേം കമ്പ്യൂട്ടറും ഐ-ഫോണും ഐപ്പാഡും ഒക്കെ നിസ്സാരമായിട്ടിട്ടു തട്ടിക്കളിയ്ക്കുന്നതു കാണുമ്പം നമ്മളു വിചാരിക്കും അവനു പരമാനന്ദമാണെന്ന്. ഒന്നുമല്ലന്നേ. രാവിലെതൊട്ട്, വായും പൊളിച്ച് നമ്മടെ വൈഫ് ഇന്ദൂനെ നോക്കിനിക്കുകാണെന്നേ ചെറുക്കന്‍. എന്നിട്ട്, ഒറ്റയ്ക്കു കിട്ടിയപ്പം എന്റടുത്ത് അവന്‍ പറയുകാ, ഡേവ്ഡാസ്, യൂ ആര്‍ സോ ലക്കീന്ന്. അതെന്നാന്നു ചോദിച്ചപ്പം അവന്‍ പറയുകയാ, നിന്റെ പെണ്ണുംപിള്ള എന്തു തങ്കപ്പെട്ട പെണ്ണാണെന്ന്. അതേസമയത്ത്, മദാമ്മമാരടെ തൊലിവെളുപ്പും ഒരെടുപ്പും കൊഴുപ്പുമൊക്കെ കാണുമ്പം ഇവിടെ പലരെടേം വിചാരം അവളുമ്മാരെക്കഴിഞ്ഞിട്ടേ ഭൂലോകത്തില്‍ പെണ്ണുങ്ങളൊള്ളെന്നാ. എവിടുന്ന്! ട്രാജഡിയല്ലിയോ ഇവന്റെയൊക്കെ കഥ. രണ്ടുദിവസം വലിയ കെട്ടിപ്പിടുത്തോം ഉമ്മവെപ്പും പഞ്ചാരേമൊക്കെയാരിക്കും. മൂന്നാംപക്കം ഇവനെ മടുത്താല്‍, അന്നുതൊട്ട് വേറൊരുത്തന്റെ കൂടെ. ഡൈവോഴ്‌സിഫിക്കേഷന്‍! ഹല്ല, കൂട്ടത്തില്‍ പൊറുക്കുമ്പംതന്നെ, വല്ലതും വായ്ക്കു രുചിയായിട്ടു വെച്ചുകൊടുക്കുകോ പാകംനോക്കുകോ വല്ലോം ചെയ്യുമോ? ഓ! വേറൊരുകാര്യമൊള്ളത്, അവളുമാരടെയൊക്കെ ഭംഗിയാണെങ്കില്‍ കംപ്ലീറ്റു മെയ്ക്കപ്പുമാ. അതൊക്കെ നമ്മുടെ പെണ്ണുങ്ങള്. ആ കറുത്ത മുടീം, ആ അടക്കോം, ആ ഒതുക്കോം ആ സ്‌നേഹോം. ഇതൊക്കെ അപ്പൂപ്പന്‍ സായിപ്പിന് അന്നേ മനസ്സിലായതാ. ഇന്ന് ഇവനും.

    ഇനിയിപ്പം, നാളേം മറ്റന്നാളുമായിട്ട് ഇവിടത്തന്നെ ഒത്തിരി കാണാനൊണ്ട്. ഹിസ്റ്ററി കണ്ടമാനം കവറുചെയ്യാനൊണ്ടെന്നേ. ഹാപ്പി മാരീഡ് കപ്പിളായിട്ട് ഭാരതിയമ്മേം സായിപ്പും നടന്ന എടവഴികള്, കണ്ടത്തിന്റെ വരമ്പ്... ആക്ച്വലി, സായിപ്പിനെ പൊറുപ്പിച്ചൂന്നു പറഞ്ഞു ഭാരതിയമ്മേ കുറ്റംപറഞ്ഞു നടന്ന ഈ നാട്ടിലെ പെണ്ണുങ്ങളു മുഴുക്കേം കൊറേക്കഴിഞ്ഞപ്പം സ്വര്‍ണ്ണോം സില്‍ക്കുമൊക്കെ കടംവാങ്ങിച്ചിടാനും, അത്യാവിശത്തിന് കാശു ചോദിക്കാനും, സെന്റും സോപ്പും മണപ്പിക്കാനുമൊക്കെ കുന്നുകുഴീവീട്ടീച്ചെന്നു കാവലുകെടക്കാന്‍ തൊടങ്ങി. നമ്മടപ്പൂപ്പന്‍ നല്ല സ്മാര്‍ട്ടായിട്ട് സായിപ്പിന്റെ കാര്യങ്ങളെല്ലാം മാനേജുചെയ്തു നടക്കുന്ന കണ്ടപ്പം നാട്ടിലെ ആണുങ്ങക്കും തോന്നി ഓരോ സായിപ്പിനെ നമ്മക്കും കിട്ടീരുന്നെങ്കിലെന്ന്. ഹെവിടെ? ഭാരതിയമ്മേപ്പോലെ അന്തസ്സും ആഭിജാത്യോമൊള്ളയൊരു പെണ്ണ് വേറൊറ്റവീട്ടിലില്ലാരുന്നു. 

 

........................................................................

നമ്മടപ്പൂപ്പന്‍ സായിപ്പിന് യൂറോപ്പിലും അമേരിക്കായിലും ക്യാനഡായിലും ആസ്ര്‌ടേലിയായിലുമൊക്കെയായിട്ട് നൂറുകണക്കിനാ സന്തതിപരമ്പര. എവരുമായിട്ടൊക്കെ സാമിനു കോണ്ടാക്‌റ്റൊണ്ട്.

Literature festival Colonial cousins short story by Rajesh R Varma

Photo: Pixabay

 

 പിന്നെ, ഹിസ്റ്ററീന്നു പറയുമ്പം നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മടെ ഹിസ്റ്ററിക്കാത്തൂന്ന് ഫോറിനര്‍ക്ക് അറിയാനും എഞ്ചോയ് ചെയ്യാനും പറ്റുന്ന ഭാഗങ്ങളുമാത്രം നമ്മള് സെലക്റ്റുചെയ്ത് പ്രെസന്റു ചെയ്യണം. നോട്ട് എവരിതിങ്ങ്. നാട്ടിലെ കൊള്ളരുതാത്തവമ്മാരു പറഞ്ഞ് എരികേറ്റിയപ്പം അപ്പൂപ്പന്‍ പോയി ഭാരതിയമ്മെ വിട്ടു കിട്ടണംന്നും പറഞ്ഞ് സായിപ്പിനോടു ബഹളം വെച്ചതും, പട്ടിണികെടന്നു ചാകാമ്പോയതും, അതു കണ്ടു ഭാരതിയമ്മ കരഞ്ഞുബഹളമൊണ്ടാക്കിയതും, കഷ്ടം തോന്നീട്ട് സായിപ്പ് ഒഴിഞ്ഞുപോയതുമൊക്കെ സ്‌കിപ്പു ചെയ്യണം. മനസ്സിലായോ? സ്‌കിപ്പു ചെയ്യണ്ടതേതൊക്കെയാ, കവറു ചെയ്യണ്ടതേതൊക്കെയാന്ന് അറിയണമെങ്കിലെന്തോ വേണം? മെഡുല്ലാ...? ഒബ്ലങ്കോട്ടാ.

    ഒയ്യോ! നേരം കണ്ടമാനമായി. പോട്ടെ. ഇനി ചെന്നുകെടന്നില്ലെങ്കി നാളത്തെ ദെവുസം പോക്കാ. ഇനിയിപ്പം രണ്ടാഴ്ചത്തേക്ക് കേരളം മൊത്തമൊരു കറക്കമാരിക്കും. അവനു ഹിസ്റ്ററിയോ ജ്യോഗ്രഫിയോ ഒക്കെയായിട്ടെന്താണ്ടൊക്കെ കാണാനൊണ്ടേ. നമ്മടെ പ്രബുദ്ധരായ നാട്ടുകാര് അവനെ വലിപ്പിക്കാതിരിക്കാന്‍ നമ്മളുംകൂടെ ചെല്ലാതൊക്കുമോ? രണ്ടുപേരും ഹാപ്പി! അവനു കാപ്പാട് ആന്നെങ്കി നമക്കു ശാപ്പാട്... പിന്നെ, ഇവന്റെകൂടെ നടന്നാ നമ്മടെ പ്രോനൗണ്‍സിയേഷന്‍ ഒക്കെയങ്ങോട്ടു തെളിയത്തില്ലിയോ? ഈ ടീവീല്‍ക്കാണുന്ന അവളുമ്മാരെങ്ങനാ ഇത്രേം നല്ല ഇംഗ്ലീഷു പറയുന്നേന്നാ വിചാരം? ഓക്‌സ്‌ഫോര്‍ഡിലൊന്നും പോയിപ്പടിച്ചിട്ടല്ലാ. ഓരോ സായിപ്പുമ്മാരെ സങ്കടിപ്പിച്ച്, അവന്റെകൂടെ നടക്കുകേം എടുക്കുകേമൊക്കെ ചെയ്തിട്ടാ. അല്ലാതൊന്നുമല്ല.

    സാമിനേംകൊണ്ടൊള്ള ഈ സൈറ്റ്സീയിങ്ങെന്നു പറഞ്ഞാ വെറും പിള്ളേരോണമാന്നേ, പിള്ളേരോണം! അതെന്നാന്നോ? നമ്മടപ്പൂപ്പന്‍ സായിപ്പിന് യൂറോപ്പിലും അമേരിക്കായിലും ക്യാനഡായിലും ആസ്ര്‌ടേലിയായിലുമൊക്കെയായിട്ട് നൂറുകണക്കിനാ സന്തതിപരമ്പര. എവരുമായിട്ടൊക്കെ സാമിനു കോണ്ടാക്‌റ്റൊണ്ട്. അവന്‍ ചെന്ന്, ഇവിടുത്തെ ഫന്റാസ്റ്റിക്ക് ടൂറിസ്റ്റിക്ക് എക്‌സ്പീരിയന്‍സിനെപ്പറ്റി, അവമ്മാരോടും അവളുമാരോടുമെല്ലാം കാച്ചുമ്പഴൊണ്ടല്ലോ... കുറ്റീം പറിച്ച് ഇങ്ങുപോരുമെന്നേ ഭാരതിയമ്മേടെ നാടും കൂടുമൊക്കെക്കാണാന്‍. ഹി... ഹിനിയിപ്പം കൊറേ നാളത്തേക്കു ഞാനങ്ങു ബിസിയായിരിക്കുമെന്നാ തോന്നുന്നെ. 

    സായിപ്പ്-ഭാരതിയമ്മാ കപ്പിളിന്റെ... ആഘോഷവല്‍ക്കരണത്തിന്റെ... ആവിഷ്‌കാരമാണ്... ഈ ദാസന്‍ നയിക്കുന്ന സൈറ്റ്സീയിങ്ങ്. അമ്പലം, ചുണ്ടന്‍വള്ളം, കഥകളി, ഷാപ്പ്... ഹോ, ഷാപ്പിന്റെ കാര്യം പറഞ്ഞപ്പഴാ. വയ്യുന്നേരമായപ്പം സാം ചോദിക്കുവാ ഷാപ്പീപ്പോയി എഞ്ചോയ് ചെയ്തിട്ടു വരുന്നോന്ന്. അതിനെന്താ പാമെന്നു പറഞ്ഞപ്പം ചെറുക്കന്‍ പറയുകാ അവനു ഭയങ്കര തലവേദന, ഞാന്‍ പോയി എഞ്ചോയ്ന്ന്. പതുക്കെ വന്നാമതീന്നും പറഞ്ഞ് ആയിരത്തിന്റെ രണ്ടുമൂന്നെടുത്ത് എന്റെ കൈയീ പിടിപ്പിച്ചു. ങാന്നേ! ഒരു കാര്യം ഓര്‍ക്കണം. നമ്മടെ വീട്ടി ഗെസ്റ്റായിട്ടു താമസിപ്പിക്കുന്നതിനോ ഊണിനോ ടൂറിനോ ഒന്നും ഒരു നയാപൈസേടെ കണക്കു നമ്മളവന്റടുത്തു പറഞ്ഞിട്ടില്ല. കണക്കുപറയാമ്പോയാ നമ്മക്കായേനേം നഷ്ടം. ക്ഷീണമൊക്കെ മാറീട്ട് അവനും ഒരു ദെവുസം ഷാപ്പിലോട്ടു വരുന്നൊണ്ടെന്നാ പറഞ്ഞിരിക്കുന്നെ. എല്ലാരേം പരിചയപ്പെടുത്തിത്തരാം കേട്ടോ. അന്നത്തെ ചെലവു കമ്പ്‌ലീറ്റും നമ്മടെ...വിത്ത് ടച്ചിങ്ങ്സ്.

    ഇല്ല, ഇനിയിരുന്നാപ്പറ്റത്തില്ല. വേണ്ടവേണ്ട, പിടിക്കുകേം ഒന്നും വേണ്ട. ഓ, ഒട്ടും കൂടുതലായിട്ടില്ല, ഒരു പൊടിയ്ക്കു പോലും. ഓവറായ ചരിത്രം ദാസന്റെ ഹിസ്റ്ററീലില്ല. ദാസന്‍ കുടിയ്ക്കും, നടക്കും, വഴിതെറ്റാതെ വീട്ടീച്ചെന്നു കെടക്കും, ഏത്?

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Follow Us:
Download App:
  • android
  • ios