Asianet News MalayalamAsianet News Malayalam

മറ്റെവിടെയും പോലല്ല, ഒമാന്‍!

  • ദേശാന്തരത്തില്‍ ഹൃദ്യ ഉണ്ണിത്താന്‍ 
Deshantharam hridya Unnithan
Author
First Published Jul 17, 2018, 8:01 PM IST

'അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ 

Deshantharam hridya Unnithan

ജീവിതത്തില്‍ എല്ലാവരും എത്തി നില്‍ക്കുന്ന അതിര്‍ത്തികള്‍ ഉണ്ട്.വളഞ്ഞും തിരിഞ്ഞും നീണ്ടു കിടക്കുന്ന യാത്രയില്‍ അതിര്‍ത്തികളില്‍ എത്തിപ്പെടുമ്പോള്‍ നമ്മള്‍ അറിയാതെ ഒന്നു പകച്ചു നില്ക്കും. മുമ്പോട്ടു കുതിച്ചു പായാന്‍ സ്വപ്നങ്ങള്‍ മാടി വിളിക്കുമ്പോഴും  സ്വന്തം വേരുകള്‍ വിട്ടു പോകാന്‍ മടിച്ചു ഹൃദയം ഉടക്കി നില്‍ക്കും.

ആ ഒരു അതിര്‍ത്തിയില്‍ ഞാനും ഏഴു വര്‍ഷം മുന്‍പ് നിന്നു. മസ്‌കറ്റ് എന്ന സ്വപ്ന നഗരിയിലേക്ക്  ഭര്‍ത്താവിനോടൊപ്പം പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. എന്നെ അറിയുന്ന മണ്ണും മഴയും കാറ്റും. കുഞ്ഞി പാപ്പുവിന്റെയും കോയയുടെയും പലചരക്കു കടകളും, കരക്കാരുടെ കുശലം പറച്ചിലുകളും, ഉത്സവങ്ങളും ആഘോഷങ്ങളും. പിന്നെ ഞങ്ങളിലൂടെ സ്വപ്നങ്ങള്‍ മെനയുന്ന അച്ഛനും അമ്മയും. 

പിന്നിലാക്കി പോകാന്‍ പലതുമുണ്ടായെങ്കിലും മുന്നിലേക്ക് തന്നെയാണ് നോക്കിയത്.  തിരിഞ്ഞു നോക്കി പതറുവാന്‍ ജീവിതം നമ്മെ അനുവദിക്കുന്നില്ല. അങ്ങനെ നോക്കുന്നവര്‍ ജീവിക്കുന്നുമില്ല. 

അങ്ങനെ ഞാന്‍ മസ്‌കറ്റില്‍ എത്തി.  ചെന്നിറങ്ങിയപ്പോള്‍ നീണ്ട വെള്ളക്കുപ്പായം  ഇട്ട അറബികളായിരുന്നു കൗണ്ടറുകളില്‍. ചിലര്‍ വെള്ളത്തൊപ്പി  ധരിച്ചിരുന്നു. മറ്റു ചിലര്‍ പ്രത്യേക തരത്തില്‍ തലപ്പാവ് കെട്ടിയിരുന്നു.  വളരെ സൗഹാര്‍ദ്ദം നിറഞ്ഞ അവരുടെ പെരുമാറ്റം എന്റെ ആശങ്കകള്‍ അകറ്റി. എന്റെ രണ്ടു പെണ്മക്കളെ കണ്ടു അത്ഭുതത്തോടെ സന്തോഷത്തോടെ അവര്‍ ചോദിച്ചു- രണ്ടും പെണ്‍കുട്ടികള്‍?

ഞാന്‍ ഇറങ്ങി ചെന്നപ്പോള്‍ ഭര്‍ത്താവിനോട് ചോദിച്ചു 'അവര്‍ എന്താണ് ഇവരെ കണ്ടിത്ര  സന്തോഷിച്ചത്'    

'ഒരു പക്ഷെ പെണ്‍ കുട്ടികളായതുകൊണ്ടാകാം'-അദ്ദേഹം പറഞ്ഞു.  

പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് ഇവിടെ പെണ്‍കുട്ടികള്‍  ജനിക്കുന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്.  വല്യ മഹര്‍' കൊടുത്തേ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കഴിയു. ആ മഹര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉള്ളതാണ്. 

സ്ത്രീധനത്തിന്റെ നാട്ടില്‍നിന്നു പുരുഷധനത്തിന്റെ നാട്ടില്‍ എത്തിപ്പെട്ടപ്പോള്‍  എനിക്ക് വല്ലാത്ത ഒരു അത്ഭുതം. അറബി സ്ത്രീകളുടെ അസ്വാതന്ത്ര്യത്തെപ്പറ്റി  സങ്കല്‍പിച്ചു കൂട്ടിയ എനിക്ക് കിട്ടിയ തിരിച്ചടി.  അര്‍ദ്ധരാത്രിക്കും സ്വയം ഡ്രൈവ് ചെയ്തു സിനിമക്കും,  കോഫീ ഷോപ്പിലും വരുന്ന പെണ്‍ കൂട്ടങ്ങള്‍.  അവര്‍ക്കു വസ്ത്രത്തിനപ്പുറത്തു സ്വാതന്ത്ര്യത്തിനു പരിധികള്‍ ഇല്ലായിരുന്നു.  അബായ ഇട്ടു തലയെടുപ്പോടെ നടക്കുന്ന പെണ്‍കൂട്ടങ്ങള്‍,  പട്ടു പോലെ മൃദുലമായ കൈ തലങ്ങള്‍.കുഞ്ഞിനെ എടുത്ത് കന്ദൂര്‍ ഇട്ട ഭര്‍ത്താവ്, പുറകെ നടക്കുമ്പോള്‍ അവള്‍ മുന്‍പില്‍ തന്നെ നടക്കുന്നു.

അങ്ങനെ പതുക്കെ ഞാന്‍ ഈ നാടിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. 

ശിവക്ഷേത്രത്തിന് മുന്‍പില്‍ എണ്ണയും പാലും വില്‍ക്കുന്ന ഒമാനികള്‍, വിഷുവിനും ഓണത്തിനും ഭര്‍ത്താവിനു സ്‌പെഷ്യല്‍ ലീവ് കൊടുക്കുന്ന മേലധികാരികള്‍. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും മനുഷ്യത്വത്തിന്റെയും നിറങ്ങള്‍.

മതസ്പര്‍ദ്ധയില്‍ പരസ്പരം കുത്തികൊല്ലുന്ന എന്റെ നാട്. പള്ളിയും അമ്പലവും തര്‍ക്കവിഷയങ്ങളാകുന്ന എന്റെ നാട്. മതനിരപേക്ഷ രാഷ്ട്രമായ എന്റെ നാട്ടില്‍ ബീഫ് തിന്നവനെ തല്ലി കൊന്നപ്പോള്‍ 'ഫോര്‍ നോണ്‍ മുസ്ലിംസ് ഒണ്‍ലി' എന്ന ബോര്‍ഡ് വെച്ച് ഈ മുസ്ലിം രാജ്യത്തു പോര്‍ക്ക് വില്‍ക്കുന്നു. ഈ രാജ്യം പകര്‍ന്നു നല്‍കിയ മതസഹിഷ്ണുതയുടെ പാഠങ്ങളില്‍ എന്റെ മനസ്സാക്ഷി ലജ്ജയുടെ തീച്ചൂളയില്‍ വെന്തുരുകി.

പ്രവാസി എന്ന അങ്കലാപ്പ് പതിയെ അലിഞ്ഞലിഞ്ഞില്ലാതെയായി. എവിടെ തിരിഞ്ഞാലും നമ്മുടെ നാട്ടുകാര്‍. നമ്മുടെ രാജ്യക്കാര്‍. പിന്നെ മറ്റു രാജ്യക്കാര്‍ പോലും ചങ്ങാതികളായി. പാകിസ്താനിലെ ഒരു കുടുംബവുമായി ഞാന്‍ ഉറ്റ ചങ്ങാതികളായി. ഒരു ഒമാനി കുടുംബത്തില്‍ നിത്യ സന്ദര്‍ശകയായി. പ്രവാസജീവിതത്തിനു അങ്ങനെ ഒരു ഗുണമുണ്ട്. ഒറ്റപ്പെടുമോ എന്ന വേവലാതിയില്‍ എല്ലാവരെയും  ചേര്‍ത്തുപിടിക്കാന്‍ നാം ശ്രമിക്കുന്നു. 

ഇന്നെനിക്കു മസ്‌കറ്റ് നാടു  പോലെ സ്വന്തമാണ്. ഇവിടെയുള്ള പലതിനെയും ഞാന്‍ പ്രണയിക്കുന്നു. ഈ നഗരത്തിന്റെ നീണ്ടു കിടക്കുന്ന സുന്ദരമായ വഴികളും, വഴിയോരത്തു പൂത്തു നില്‍ക്കുന്ന വാകമരങ്ങളും രാജമല്ലിയും, തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ മലകളും, കോര്‍ണിഷിലെ സൂര്യോദയവും, യിറ്റി ബീച്ചിലെ സൂര്യാസ്തമയവും, ഒരു ചെറുമഴയില്‍ കവിഞ്ഞൊഴുകുന്ന 'വാദി'കളും, തീപൊള്ളുന്ന ചൂടില്‍ പെട്ടെന്ന് പെയ്തിറങ്ങുന്ന മഴയും പൊഴിഞ്ഞു വീഴുന്ന ആലിപ്പഴങ്ങളും..? എന്തിനു ഓള്‍ഡ് തുര്‍കിഷ്ലെ ഷവര്‍മയും നിര്‍ത്തി പൊരിച്ച കോഴിയും  വരെ എല്ലാം എന്റെ പ്രണയങ്ങളാണ്...... 

എങ്കിലും നാട്ടില്‍ പൂരത്തിന് കൊടിയേറി എന്നു കേള്‍ക്കുമ്പോള്‍, അയല്‍ വീട്ടില്‍ കല്യാണമാണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറു നൊമ്പരമുണ്ട്. വേണ്ടപ്പെട്ടവരുടെ മരണവര്‍ത്തയും അച്ഛന്റെയും അമ്മയുടെയും ചെറിയ പാടുകേടുകളും ഉണ്ടാക്കുന്ന ഒരു വിങ്ങലുണ്ട്. ചക്കപ്പുഴുക്കും മാമ്പഴപുളിശ്ശേരിയും പാലട പ്രഥമനും പഴംപായസവും എല്ലാം മനസില്‍ നിറക്കുന്ന ഒരു നഷ്ടബോധമുണ്ട്.

അപ്പോള്‍ സുല്‍ത്താന്‍ കാബൂസ് സ്ട്രീറ്റിലൂടെ ഒരു ലോങ് ഡ്രൈവിന് പോകും.അല്ലെങ്കില്‍ കോര്‍ണിഷില്‍ പോയി കുറച്ചു നേരം ഇരിക്കും, ഇതൊന്നും കഴിഞ്ഞില്ലെങ്കില്‍ എസി റൂമിലിരുന്ന് പ്രവാസ ജീവിതത്തിന്റെ ചൂടിലും ചൂരിലും വെന്തുരുകുന്ന അബ്ദുുല്ലയെയും റാണിയെയും വിമലിനെ പറ്റി ഒന്ന് ചിന്തിക്കും. 

പിന്നെ എല്ലാം പഴയതു പോലെ. 

ജീവിതം ഒഴുകിക്കോണ്ടേയിരിക്കും.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!

അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന്‍ ജീവിതം!

'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'

യു എ ഇ യിലെ കൊലയാളി ഉറമ്പുകള്‍!

Follow Us:
Download App:
  • android
  • ios