കവിതയുടെ സൂക്ഷ്മദര്‍ശിനിയില്‍ നിസ്സഹായമായി ചെന്നുപെടുന്ന വാക്കുകളുടെ നൃത്തമാണ് ബൈജു മണിയങ്കാലയുടെ കവിതകള്‍. വാക്കുകളുടെ, ബിംബകല്‍പ്പനയുടെ, അനുഭവങ്ങളുടെ നൂല്‍പ്പാലത്തിലൂടെയുള്ള കവിതയുെട നടത്തം. വാക്കുകള്‍ അവിടെയെത്തുമ്പോള്‍ ഉടയാടകളഴിഞ്ഞ് നഗ്‌നമാവുന്നു. ബിംബകല്‍പ്പനകള്‍ പുറന്തോട് പൊട്ടിച്ച് സ്വാതന്ത്ര്യം തേടുന്നു. അനുഭവങ്ങള്‍ യുക്തികളുടെ അടിനൂലുകള്‍ അഴിച്ചുകളയുന്നു. ഒടുവില്‍ ബാക്കിയാവുന്നത്, വൈകാരികതയുടെ പട്ടുനൂലുകള്‍ കടഞ്ഞുണ്ടാവുന്ന ആത്മീയവും ധ്വനിസാന്ദ്രവുമായ അനുഭവം. കവിതയ്ക്ക് മാത്രം അനുഭവിപ്പിക്കാന്‍ കഴിയുന്ന കണ്‍കെട്ട് വിദ്യ. അതിനു മുന്നില്‍ വായനക്കാര്‍ അന്തം വിട്ടു നില്‍ക്കും. ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയെപ്പോലെ നില്‍ക്കുന്ന കവിയുടെ കൈയടക്കങ്ങള്‍ സംശയത്തോടെ നോക്കും. മായാജാലം തോറ്റു പോവുന്ന ഭാവനയുടെ അടരുകള്‍ക്കുള്ളില്‍ സന്ദേഹം തീരാത്ത ഉന്‍മാദികളെപ്പോലെ അലയും. 

 

സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത

സൈക്കിള്‍ പോലെ
സ്വന്തം ഏകാന്തത 
പൂട്ടിവെച്ചുപോകുന്ന ഒരാളുണ്ടാകുമോ

ആള്‍ക്കൂട്ടത്തില്‍ നിന്നും 
ഇറങ്ങിവന്ന്
സൈക്കിള്‍ പോലെ 
സ്വന്തം ഏകാന്തത തുറന്നെടുത്ത്
അതില്‍ കയറി
പതിയേ ഓടിച്ചുപോകുന്നത്,
ഒരു പക്ഷേ നടന്നുപോകുന്നത് പോലെ

ഉപമയ്ക്കും ഉണ്ടാവും
അതേ പോലെ 
മറ്റൊരാള്‍ എടുക്കാത്ത വിധം
പൂട്ടിവെയ്ക്കാവുന്ന
പൂട്ടും താക്കോലും
പക്ഷേ ആരും പൂട്ടിവെയ്ക്കുന്നുണ്ടാവില്ല.

കാരണം
ഉപമയ്ക്കുണ്ടാവും പഴക്കം.
ദുഃഖം പോലെ.
പഴകിയ ദുഃഖത്തിന്
കൂടുതല്‍ ദുഃഖമുള്ളത് പോലെ
പഴകിയ ഉപമയ്ക്കുള്ള
കുടുതല്‍ പഴക്കം.
ആര്‍ക്കും വേണ്ടാത്ത വിധം
മോഷ്ടിക്കപ്പെടാന്‍ തീരെസാധ്യതയില്ലാത്തവിധം
ആരും ഉപമകള്‍ പൂട്ടി വെയ്ക്കാത്ത 
ഇടം

ഇവിടെ കൂടുതല്‍ മോഹിപ്പിക്കുന്നു
സൈക്കിളിനോട് ഉപമിയ്ക്കപ്പെട്ട
ഏകാന്തത

പുതിയ സൈക്കിള്‍ കിട്ടുന്ന
കുട്ടിയെ പോലെ
ആദ്യമായി ഏകാന്തത കിട്ടിയപ്പോള്‍
തോന്നിയ കൗതുകം.

സൈക്കിള്‍ ചവിട്ടാനറിയാത്ത
കുട്ടിയെപ്പോലെ 
കൂടെ നടന്ന് ആരോ ചേര്‍ത്തുപിടിച്ച്,
വീഴാതെ എത്രയോ നാള്‍
ഉപയോഗിക്കുവാന്‍ അറിയുന്നത് വരെ
കൊണ്ടുനടന്നത്.

സൈക്കിളില്‍ നിന്നെന്ന പോലെ
ആദ്യമായി ഏകാന്തതയില്‍ നിന്നും 
വീണത്
ഓര്‍മ്മയില്‍ മുറിഞ്ഞത്

തുണികൊണ്ട് നാണം പോലെ
സ്വന്തം ഏകാന്തത 
എന്നും
തേച്ചുമിനുക്കി തുടച്ചുവെച്ചത്. 

പിന്നെ പിന്നെ
ആര്‍ക്കും വേണ്ടാതെ
ഏകാന്തത സ്വയം പഴകിയത്.
ആരും എടുക്കില്ലെന്ന് ഉറപ്പുള്ള വിധം
പൂട്ടിവെയ്ക്കപ്പെടാതെ പോയത്
തുരുമ്പെടുത്തത്

എന്നെങ്കിലും സമയം കിട്ടുമ്പോള്‍
പൊടി തട്ടിയെടുക്കണം
എന്ന ചിന്തയില്‍ .
പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടാത്തവിധം
ഉള്ളിലെവിടെയോ ചാരിവെച്ചത്.

അങ്ങനെയും ഉണ്ടാവും
പലയിടത്തും
പഴകിയ ഒരേകാന്തത.

 


കൊളുത്തപ്പെടുന്ന ദൈവം

സമയമുണ്ടാക്കുന്ന പണിയില്‍
നിന്നും അയാള്‍ പിന്‍മാറി
എല്ലാ മുറികള്‍ക്കും
പിറകിലൊരു വാതില്‍

ജനല്‍ തുറന്ന്
കിളികള്‍ക്ക് വെള്ളം വെച്ചു
ദാഹത്തിനും വെള്ളത്തിനും
ഇടയില്‍ കിളികള്‍ക്ക്
പറന്നുവരാനുള്ള സമയം
വെച്ചു.
സ്വയം കിളിയായി 
പറക്കുവാനാരംഭിച്ചു ദൈവം.

അത്രത്തോളം ദാഹമുള്ള 
ചുണ്ടുകളെ നീട്ടി
ദൈവം വെള്ളത്തില്‍ തൊട്ടു
വെള്ളമായി ദൈവം
എല്ലാ പൂക്കളിലും ചെന്നുവിരിഞ്ഞു
എല്ലാ ചുണ്ടുകള്‍ക്കും താഴെ
മലര്‍ന്നുകിടന്നു ദൈവം.

മെഴുകുതിരി നാളങ്ങള്‍ പോലെ
വെളിച്ചത്തിന്റെ താടി നീട്ടിവളര്‍ത്തി 
ഇടയ്ക്ക് നടന്നു ദൈവം

ഊതിക്കെടുത്തിയും
കെടാന്‍ കൂട്ടാക്കാത്ത നാളങ്ങള്‍ 
വകഞ്ഞുമാറ്റിയും
ദൈവത്തിന്റെ മുഖം
കോരിയെടുക്കുന്നു 
പറന്നുവന്നു വെള്ളം കുടിയ്ക്കുമ്പോള്‍ കിളികള്‍

അകലത്തിന്റെ ധമനികളുള്ള
കിളികള്‍
അവ വെള്ളത്തില്‍ തൊടുമ്പോള്‍
പല നാടുകളിലെ
എത്രയോ ദാഹാര്‍ത്തരുടെ
ചുണ്ടുകളില്‍ ജലം പടരുന്നു
മായുന്നു ദാഹം.

ഉമ്മകളുടെ നാല്‍ക്കവലകള്‍

സമയം തീരെയില്ല
ചുണ്ടുകളെല്ലാം കിളികള്‍
ചുംബനങ്ങള്‍ തീര്‍ത്ഥാടനങ്ങളും.

കൊളുത്തിനേപ്പോലെ
ദൈവം
തുറക്കപ്പെടുന്ന ജനലുകളിലാടി
പിന്നെ നിശ്ചലമായി.

 


കറുത്തശിവന്‍

ന്നിട്ടെന്തുണ്ടായി?

ശിവന്റെ നെറമുളള കാക്ക!

അതിന് 
ശിവന്‍ കറുത്തിട്ടാണ്ടായേ?

കാക്കയില്‍ നിന്ന്
നോട്ടം ചെരിഞ്ഞു

നോട്ടം താഴെ വീഴും മുമ്പ്
കാക്ക
അതിന്റെ പറക്കലിനെ 
നോട്ടത്തിനപ്പുറത്തേയ്ക്ക്
നീക്കിവെച്ചു

നോട്ടത്തിന് മുന്നിലേയ്ക്ക്
രണ്ടുമൂന്ന് ചുവട് നടന്നു 
കാക്ക
നോട്ടത്തിന് മുന്നിലിരുന്നു.

നോട്ടത്തില്‍
ശിവന്റെ നിറം കുറുകി.

അവസാനം വെച്ച നൃത്തത്തില്‍
ശിവന്റെ കാലുകള്‍

ശിവന്‍ കറുത്തിട്ടാ ഇണ്ടായെ?

ഇത്തവണ ശിവന്‍ 
നൃത്തത്തിനോട് ചോദിച്ചു

നൃത്തം ശിവനില്‍ ഇരുന്നു കുറുകി

ശിവന്‍ കൂടുതല്‍ കറുത്തു

എച്ചില്‍ കണ്ടപോലെ 
കാക്ക 
കറുപ്പിന് പുറത്തിറങ്ങി

നിശ്ശബ്ദതയുടെ ചാരക്കോപ്പയുണ്ടായി.

അതിലേയ്ക്ക്
വിരലിന്റെ അറ്റത്തു നിന്ന്
ചലനത്തിന്റെ
അണയാത്ത ഒരു കണം
ശിവന്‍ 
നൃത്തം പോലെ 
കറുത്തനിറത്തില്‍ കുടഞ്ഞിട്ടു.

 

തിരിഞ്ഞുനോട്ടങ്ങളുടെ സൂര്യന്‍

അരക്കെട്ടുലയുന്ന സൂര്യന്റെ
മടിയില്‍ കിടക്കുന്നു

അവള്‍ അസ്തമയത്തിന്റെ ലായനി

ആകാശം അതിന്റെ പഴമയെ
സൂര്യവിശദീകരണങ്ങളെ
കേള്‍ക്കുന്നു

നീലനിറം പുതച്ച കറുപ്പുകള്‍
കാലടികള്‍ മാത്രം 
ഒച്ച കഴിഞ്ഞ് ചുവക്കുന്നു

പുതിയതായി നിര്‍മ്മിച്ച
നക്ഷത്രത്തെ 
ആകാശത്ത് ആകൃതിയുടെ
നീറ്റിലിറക്കുന്ന 
നിശ്ചലത
നിശ്ശബ്ദത

തീര്‍ത്ഥയാത്രയെ
ഏറ്റവും സാവകാശം
അവസാനം അനുഗമിയ്ക്കുന്ന
സന്യാസിയാകുന്നു.

കവിതയും തിരിഞ്ഞുനോട്ടങ്ങളും 
മാത്രം
മുണ്ഡനം ചെയ്യുന്നു..

 

ഒരു നിറം പിന്‍വലിയ്ക്കപ്പെടാനൊരുങ്ങുന്നു

അങ്ങനെയിരിക്കെ ദൈവം
ചുവപ്പ് നിറം 
പിന്‍വലിയ്ക്കുവാന്‍ തീരുമാനിയ്ക്കുന്നു.
അതിനുള്ള നോട്ടീസ് ദൈവം
നിനക്ക് മാത്രം തരും.
നീ എന്ത് പറയുമെന്ന് ദൈവത്തിനറിയാം

ദൈവം പിന്‍വലിയ്ക്കുവാന്‍ പോകുന്ന
ചുവപ്പ് 
ചെമ്പരത്തിയെ
ചെമ്പരത്തിയിലെ കേസരത്തെ
ചെമ്പരത്തി ഇതളിനെ
ട്രാഫിക്ക് ലൈറ്റിനെ
നെറ്റിയില്‍ തൊട്ടും തൊടാതെയും
കിടക്കുന്ന പൊട്ടിനെ
സ്‌റ്റേഷന്‍ മാസ്റ്ററുടെ കൈയ്യിലെ കൊടിയെ
മാഷിന്റെ കൈയ്യിലെ പേനയെ
അതിട്ട മാര്‍ക്കുകളെ
സര്‍ക്കാര്‍ ഫയലുകളിലെ നാടയെ
പാര്‍ട്ടി ഓഫീസുകളിലെ ബാനറിനെ
സിനിമയിലെ പരവതാനിയെ
പെണ്‍കുട്ടികളുടെ റിബനേ
പതാകകളിലേ ദേശീയതയെ
കാറുകളിലെ ബ്രേക്ക് ലൈറ്റിനെ
രക്തം ആര്‍ത്തവമായ ശലഭങ്ങളെ
ഒക്കെ വിടാതെ കെട്ടിപ്പിടിയ്ക്കും

ഒന്നാലോചിച്ചു നോക്കൂ 
നാളെ മുതല്‍ ചുവപ്പില്ല

നീ എന്തെങ്കിലുമൊക്കെ ചെയ്യും
എന്ന് പ്രതീക്ഷിച്ച 
ദൈവത്തിന് മുമ്പില്‍
നീ ഒന്നും ചെയ്യാതെ നില്‍ക്കും.

നിന്ന് നിന്നു നീ
കൂടുതല്‍ സുന്ദരിയാവും

ദൈവികത കുറച്ച്
ദൈവം നിന്റെ മുമ്പില്‍ നിന്ന് 
ചുമചുമാ ചുവക്കും.

ചുവന്ന ദൈവത്തെ നീ
എന്തു ചെയ്യും എന്ന് 
നോക്കി നില്‍ക്കുകയാവും
ഇപ്പോള്‍ ചുവപ്പ്.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍ 

സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ

ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍

പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ

എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍

വെയില്‍, സുജീഷ് എഴുതിയ കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍  പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു