Asianet News MalayalamAsianet News Malayalam

തില്ലൈനാഥന്‍

  • ദേശാന്തരത്തില്‍ ധര്‍മ്മരാജ് മടപ്പള്ളി
Deshantharam Dharmaraj Madappalli
Author
First Published Jul 20, 2018, 7:28 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍  അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Dharmaraj Madappalli

ഞാനവനെ കണ്ടു. വീണ്ടും കാണുകയാണ്. രണ്ടു കാണലുകള്‍ക്കിടയില്‍ ഞാനയാളെ പലവട്ടം ഓര്‍ത്തിരുന്നു. ആ ഓര്‍പ്പുകള്‍ വെറുതേയും എന്റെ ഭൂതകാലവുമായി പറ്റിച്ചേര്‍ന്നതുമായിരുന്നു. സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പില്‍ ഞങ്ങള്‍ ഒന്നിച്ച് താമസിച്ചിട്ടുണ്ട്. പൊടിക്കാറ്റിന്റേയും, കോടയുടേയും ഓഹരികള്‍ ഒരേ പാത്രത്തില്‍ രുചിച്ചിട്ടുണ്ട്. അവന്‍ ലങ്കയില്‍ നിന്നും ഞാന്‍ കേരളത്തില്‍ നിന്നും ജീവിതത്തിന്റെ പലപല പ്രതീക്ഷകളേയും കൊത്തിപ്പറന്നെത്തിയതായിരുന്നു.

ക്യാമ്പ് ക്ലീനിങ്ങായിരുന്നു അവന് കിട്ടിയ ജോലി. അതുകഴിഞ്ഞാല്‍ ക്യാമ്പിന്റെ അങ്ങേയറ്റത്തെ ടോയിലറ്റുകള്‍ക്കു പിറകില്‍ വെച്ച് അവന്‍ ഞങ്ങളുടെ മുടി മുറിച്ചുതരും. ഒരു റിയാല്‍ കൊടുത്താല്‍ മതി. അവന്‍ സ്വയം കണ്ടെത്തിയ തൊഴിലാണത്. അത്തരം സ്വയം ജാത മുടിവെട്ടുകാര്‍ ക്യാമ്പില്‍ നാലഞ്ചുപേരുണ്ടായിരുന്നു. മുടിവെട്ടുവാനായി ഇരിക്കാന്‍ കാലുപൊട്ടിയ ഒരു കസേരയുണ്ടായിരുന്നു. ഞങ്ങള്‍ അതില്‍ ബാലന്‍സുചെയ്തു വേണം ഇരിക്കാന്‍. മരുഭൂമിയുടെ വഴിയോരം ആരോ വലിച്ചെറിഞ്ഞത് കൊണ്ടുവന്ന് ആണിയടിച്ച് അവന്‍ ഉറപ്പിച്ചതായിരുന്നു അത്.

മുടിവെട്ടിന് അവനു മുന്നില്‍ തല കുനിച്ചിരിക്കുമ്പോള്‍ ഞാനവനെ അറിയും. പലപല കൗതുകച്ചോദ്യങ്ങളിലൂടെ അവന്റെ ദേശത്തേയും അവരുടെ ജീവിതത്തേയും അറിയും. അക്കാലം ലങ്കയില്‍ നിന്നും ഒളിച്ചോടിയ പുലികളും പോലീസുകാരും പട്ടാളക്കാരുമൊക്കെയായിരുന്നു ക്യാമ്പില്‍ അധികവും. അവരാകട്ടെ ഒരേ കുടുസ്സുമുറിയില്‍ ആന്തലുകളില്ലാതെ കഴിഞ്ഞുപോന്നു. അതെനിക്കൊരു കൗതുകമായിരുന്നു. നിങ്ങള്‍ക്ക് പിന്നെ നാട്ടിലെന്താണ് പ്രശ്‌നമെന്ന് ചോദിച്ചാല്‍ അതിന്റെ അര്‍ത്ഥമില്ലായ്മക്കു മുന്നില്‍ അവര്‍ മുഖം കുനിച്ചിരിക്കും.

ഒളിച്ചോടിയ പുലികളും പോലീസുകാരും പട്ടാളക്കാരുമൊക്കെയായിരുന്നു ക്യാമ്പില്‍ അധികവും.

തില്ലൈനാഥന്‍ പുറപ്പെടുവിക്കുന്ന കത്രികയുടെ കിറുകിറുപ്പുകള്‍ക്കിടയിലൂടെ അവന്റെ പ്രണയവും പ്രതീക്ഷകളും ഞാന്‍ കേള്‍ക്കും. ലങ്കന്‍ തമിഴിന്റെ വാമൊഴി സൗകുമാര്യത്തില്‍ പ്രണയമധു നിറഞ്ഞു തുളുമ്പി. 'മധുവാണി' എന്നുതന്നെയായിരുന്നു അവന്റെ പ്രണയിനിയുടെ പേരും! നീണ്ടുകൊലുന്നനേയുള്ള അവളുടെ ഒരു പടം പേഴ്‌സില്‍ നിന്നെടുത്ത് അവനെന്നെ കാണിച്ചു.

ആഭ്യന്തര കലാപം കഴിഞ്ഞ് കാലം ശാന്തമാകുമ്പോഴേക്കും വല്ലതും സമ്പാദിച്ച് തിരിച്ചുപോകണം. അവള്‍ക്കൊപ്പം ജീവിക്കണം. 'ഒപ്പം ജീവിക്കുക' എന്നത് എത്ര സുന്ദരമായ പ്രതീക്ഷയാണ് മനുഷ്യന്! അതിനു പിന്നിലെ അദ്ധ്വാനങ്ങളും കിനാവുകളും എന്തെന്താണ്!

അപ്രതീക്ഷിതമായി സൗദിവിടുന്നതിന്റെ തലേന്ന് ഞാനവന്റെ മുക്കാലന്‍ കസേരയില്‍ തലകുനിച്ചിരുന്നു. മുടി, വെട്ടുവാന്‍ മാത്രം വളര്‍ന്നില്ലെങ്കിലും അങ്ങിനെ ചെന്നിരുന്ന് കത്രികയുടെ കരച്ചിലിനൊപ്പം അവനെ ഇത്തിരികൂടി കേള്‍ക്കണമെന്നുതോന്നി. ആ വാക്കുകളിലൊക്കെയും 'മധുവാണി' നുരച്ചിരമ്പി. മുടിവെട്ടിന് അക്കുറി അവന്‍ കാശുവാങ്ങിയില്ല. പിറ്റേന്ന് യാത്രപറയുമ്പോള്‍ അവനെന്റെ കൈകളില്‍ വല്ലാതെ മുറുകേ പിടിച്ചു. ഞങ്ങള്‍ ഈ ജന്മത്തിനു മുമ്പേയും പരിചയമുണ്ടായിരുന്നതുപോലെ!

അവനാണ് എന്റെ കൈകളില്‍ മുറുകേപ്പിടിച്ചു ചോദിച്ചത്: 'സാര്‍ നീങ്കേ?'

തില്ലൈനാഥനെ കഴിഞ്ഞദിവസം വീണ്ടും കാണുകയാണ്! 

ഇവിടെ, കുവൈത്തിന്റെ ഈ അമ്പത്തി അഞ്ചാം നമ്പര്‍ താപത്തിന്റെ ഒരു സായാഹ്നത്തില്‍ ഞാനുള്ള ബസ്സില്‍ വഴിയിലെങ്ങുനിന്നോ കയറി എനിക്കിപ്പുറത്തെ ഒഴിഞ്ഞ സീറ്റില്‍ അവന്‍ വന്നിരിക്കുകയായിരുന്നു. അതുവരെ എനിക്കൊപ്പം യാത്രചെയ്ത അടുത്ത സീറ്റിലെ ശൂന്യതയുമായി കിന്നാരം പറയുകയായിരുന്നു ഞാന്‍. അതിനിടയിലെപ്പോഴൊ ഒന്നു മയങ്ങിപ്പോവുകയും ചെയ്തിരുന്നു.

അവനാണ് എന്റെ കൈകളില്‍ മുറുകേപ്പിടിച്ചു ചോദിച്ചത്: 'സാര്‍ നീങ്കേ?'

കണ്ണുതുറന്നത് ജീവിതം എനിക്കുമുന്നില്‍ തുറന്നിടുന്ന പലപല അദ്ഭുതങ്ങളിലേക്കാണ്. 

തില്ലൈനാഥന്റെ വാര്‍ദ്ധക്യം എനിക്കൊപ്പം അതേ സീറ്റ് പങ്കിടുന്നു! 

കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി അവനിവിടെ. പച്ചക്കറി മാര്‍ക്കറ്റില്‍ ചരക്കിറക്കുകയറ്റാണ് ജോലി. എന്റെ പാര്‍പ്പിന്റെ രണ്ടുമൂന്ന് ഗലികള്‍ക്കപ്പുറമാണ് അവന്റെ പാര്‍പ്പ്.

ഇപ്പോള്‍ ഞാനവന്റെ മുറിയിലാണ്. അത്രക്ക് പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ വറ്റിയ ചതുപ്പില്‍. സൗദിയുടെ ജീവിതാവശിഷ്ടങ്ങളില്‍ നിന്നും ഞങ്ങള്‍ ചിലത് പങ്കുവെച്ചു. ക്രമേണ അവന്‍ അവന്റെ ജീവിതത്തിലേക്ക് ഇരച്ചുകയറി. അവന്റെ കയ്യില്‍ കത്രികയില്ലാതിരുന്നിട്ടും അതിന്റെ കരകരപ്പു ശബ്ദം ഞാനെങ്ങിനെയാണ് അനുഭവിക്കുന്നത്!

മധുവാണി തട്ടിക്കൊണ്ടുപോകപ്പെട്ടു. പലനാളുകള്‍ക്കു ശേഷം ജഡം വീണ്ടുകിട്ടി.

ആഭ്യന്തരയുദ്ധം ഇത്തിരി ശമിച്ചപ്പോള്‍ അവന്‍ സൗദി വിട്ടു. മധുവാണിയെ വിവാഹം ചെയ്തു. ഒരു പെണ്‍കുഞ്ഞുണ്ട്. അതിനിടെ കലാപം വീണ്ടും മൂര്‍ച്ഛിച്ചു. കാര്യങ്ങള്‍ പരമാവധി വഷളായി. മധുവാണി തട്ടിക്കൊണ്ടുപോകപ്പെട്ടു. പലനാളുകള്‍ക്കു ശേഷം ജഡം വീണ്ടുകിട്ടി. അതൊരു വലിയ സംഭവമായി അവനുപോലും തോന്നിയില്ല! അന്ന് ചുറ്റിലും അതുതന്നെയാകയാല്‍ അത്രക്ക് മരവിച്ചുപോയിരുന്നു.

മകളിപ്പോള്‍ ജാഫ്‌നയില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്ന അനാഥാലയത്തില്‍ വളരുന്നു. ഒമ്പതാം ക്ലാസിലാണ്. മിടുക്കിയാണ്. പേര് മധുവല്ലി.

ജീവിതം പറയുമ്പോള്‍ അയാള്‍ കരയുകയോ ആ കണ്ണുകലങ്ങുകയോ ചെയ്തില്ല. അയാളിലെ ജൈവാംശമൊക്കേയും ഊര്‍ന്നു പോയിരിക്കുന്നു. 
മൊബൈലില്‍ നിന്നും അയാള്‍ മകളുടെ പടമെടുത്തു കാണിച്ചു. പണ്ട് വിയര്‍പ്പൊട്ടിപ്പിടിച്ച അവന്റെ പേഴ്‌സിലുണ്ടായിരുന്ന മധുവാണിയുടെ മറ്റൊരു പതിപ്പ്. ഞാനയാളുടെ മുതുകില്‍ കൈവെച്ചു. അവിടെയാണ് കണ്ണീരിന്റെ സ്വിച്ച് എന്നതുപോലെ അയാളുടെ കണ്ണുകള്‍ അളവറ്റു നനഞ്ഞു. ആ കണ്ണീരിലേക്ക് നോക്കിയിരിക്കാനാവാതെ തില്ലൈനാഥനോട് ഞാന്‍ വിടവാങ്ങി.

പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിടത്തിന്റെ കോണിച്ചുവട്ടില്‍ കാലൊടിഞ്ഞ കസേരയും ചുവരിലൊട്ടിച്ച ഉടഞ്ഞ കണ്ണാടിയുമായി ഒരു യുവാവ് മുടിവെട്ടാന്‍ വരുന്നവരെ കാത്തുനിന്നു. ആ കസേരയിലിരുന്ന് മുടിവെട്ടണമെന്നൊരു കൊതി എന്നില്‍ പൊതിഞ്ഞു.

എന്റെ കുനിഞ്ഞ ശിരസ്സിനു താഴെ അവന്‍ വെള്ള പുതപ്പിച്ചു. 

ഞാനവനോട് ചോദിച്ചു: എന്താണ് നിന്റെ പേര്? 

അവന്‍ പറഞ്ഞു: തില്ലൈനാഥന്‍.

ചുവരിലൊട്ടിച്ച ഉടഞ്ഞ കണ്ണാടിയില്‍ അവന്‍ ചിരിച്ചു. മണല്‍ക്കാറ്റ്, കോടപോലെ ഞങ്ങളെ പൊതിഞ്ഞു. കത്രികയുടെ ശബ്ദം മാത്രമേ ഇപ്പോള്‍ കേള്‍പ്പതുള്ളൂ.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!

അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന്‍ ജീവിതം!

'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'

യു എ ഇ യിലെ കൊലയാളി ഉറമ്പുകള്‍!

മറ്റെവിടെയും പോലല്ല, ഒമാന്‍!

വിന്‍ഡോസ് വാള്‍പേപ്പറില്‍  കാണും പോലൊരു നാട്

Follow Us:
Download App:
  • android
  • ios