ദേശാന്തരത്തില്‍ രതീഷ് അയ്യപ്പന്‍
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്. പല ദേശക്കാര്. പല ഭാഷകള്. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്മ്മകള് കൂടി ചേരുമ്പോള് അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്ക്കുമില്ലേ, അത്തരം അനേകം ഓര്മ്മകള്. അവയില് മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില് അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില് എഴുതാന് മറക്കരുത്

കഴിഞ്ഞ ഡിസംബറിലെ ഒരു വ്യാഴാഴ്ച. രാവിലെ മുതല് ദുബായില് പെയ്ത മഴക്കൊപ്പം അതിശക്തമായ കാറ്റും കൂടി ആഞ്ഞടിച്ചപ്പോള് തണുപ്പിന്റെ ആധിക്യം വല്ലാതെ കൂടി. ഡ്യൂട്ടി കഴിഞ്ഞു റൂമില് ചെന്ന് കയറി ചൂട് വെള്ളത്തില് ഒരു കുളിയും പാസാക്കി. സഹമുറിയന് കൊണ്ട് തന്ന ചായയും കുടിച്ചു കൊണ്ട് ബാല്ക്കണിയിലേക്കുള്ള വാതിലും തുറന്നു 'മഴയേ തൂമഴയേ എന്ന പാട്ടു എന്റെ സ്വതസിദ്ധമായ രീതിയില് ആലപിച്ചു മഴയുടെ സൗന്ദര്യം നോക്കി വിദൂരങ്ങളിലേക്ക് കണ്ണും നട്ടിരിക്കുമ്പോള് ഹാളില് നിന്നും കര്ണകഠോരമായ ശബ്ദത്തില് സഹമുറിയന് വിളിച്ചു പറഞ്ഞു:' വാതില് അടക്കെടാ മരപ്പട്ടി. ഇവിടെ മനുഷ്യന് തണുത്തു ചാവാനായി, അപ്പോളാണവന്റെ വാതിലും തുറന്നുള്ള ഓരിയിടല്'
പാവം ഞാന് വേഗം തന്നെ വാതിലടച്ചു കുറ്റിയിട്ടു.
മഴയായതിനാല് വിദൂരങ്ങളിലെ സുന്ദരിയും പുറത്തിറങ്ങിയിട്ടില്ല. ഇല്ലേല് ലെവനെ നാല് തെറി വിളിച്ചിട്ട് ബാല്ക്കണിയില് കൂടെ ഒരു പത്തു റാമ്പ് വാക്ക് നടത്തിയേനെ.
'ഇന്നെന്താ തിരുമേനി സര്ക്കീട്ടൊന്നും ഇല്ലാന്നുണ്ടോ..?'- ചോദ്യം അടുത്ത സഹമുറിയന്റെ ആയിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞു വന്നാല് പിന്നെ റൂമില് നിന്നും ഇറങ്ങി പോകുന്ന എന്നെ സത്യത്തില് പല ആഴ്ചകളിലും അവര് കാണാറില്ല എന്നതാണ് സത്യം. നാല് പേരുള്ള റൂമില് ഇവരെ രണ്ടു പേരെ ആണ് ഞാന് വല്ലപ്പോഴും കാണുന്നത്.. മറ്റൊരു സഹമുറിയനെ ഓണത്തിനോ സംക്രാന്തിക്കോ കണ്ടാല് ആയി.. സത്യത്തില് പുറമെ വച്ചു ഞങ്ങള് രണ്ടു പേരും കണ്ടാല് പരസ്പരം അറിയുമോ എന്ന കാര്യത്തില് സംശയമാണ് കാരണം അങ്ങേരും എന്നെപോലെ ഒരു സഞ്ചാരി ആണ്. എന്തായാലും പുറത്തെ കാലാവസ്ഥ കൊണ്ട് ഇന്നത്തെ ഒരു പരിപാടിയും നടക്കില്ല എന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ട് കുറെ ആയില്ലേ നമ്മള് എല്ലാം കൂടിയിട്ട് ഇന്ന് നിങ്ങളുടെ കൂടെ വീക്കെന്ഡ് ആഘോഷിക്കാം എന്ന് കരുതി. മഴയും തണുപ്പും കാരണമാണ് ഞാന് പുറത്തിറങ്ങാത്തത് എന്നറിഞ്ഞിട്ടും എന്നെ മുഷിപ്പിക്കേണ്ട എന്ന് കരുതി അവര് ഒന്നും പറഞ്ഞില്ല.. അപ്പോഴേക്കും മറ്റേ സഞ്ചാരി ചേട്ടനും വന്നു ചേര്ന്നു.. കുറെ നാളുകള്ക്ക് ശേഷം ഞങ്ങള് നാല് പേരും ചേര്ന്ന ഒരു വീക്കെന്ഡ് ആഘോഷം.
ഭക്ഷണവും പാട്ടും മേളവുമായി എല്ലാം കഴിഞ്ഞു കിടക്കുമ്പോള് നേരം ഒരു മണി.പിറ്റേന്ന് ബെഡ് കോഫി മുതല് വൈകുന്നേരത്തെ ചായ വരെ റെസ്റ്റോറന്റില് നിന്നും ഓര്ഡര് ചെയ്തു. കാരണം തണുപ്പും കുളിരും കൊണ്ട് പുറത്തിറങ്ങാന് പറ്റാത്ത അവസ്ഥ. വല്ലാത്ത മടിയും. തണുപ്പായത് കൊണ്ട് നല്ല വിശപ്പ്. ഇടയ്ക്കിടെ ഓരോന്ന് കഴിക്കാന് തോന്നും. ഒട്ടും വൈകിക്കില്ല ഫോണെടുത്തു വിളിക്കും അഞ്ചു മിനിറ്റിനുള്ളില് സംഭവം ചൂടോടെ നമുക്കരികില്. ക്യാഷ് പോയാലെന്താ!
മൊബൈലില് ബാലന്സ് സീറോ ആയി കിടക്കുന്നു. ബില്ഡിങ്ങിന്റെ അടിയില് റീചാര്ജ് മെഷീന് ഉണ്ട്. നേരെ അതെ വേഷത്തില് അടിയിലേക്ക് പോയി മൊബൈല് റീചാര്ജ് ചെയ്തു.
ഉടനെ സഹമുറിയന്റെ കാള്' 'എടാ എനിക്ക് മട്ടന് സൂപ്പ് കഴിക്കാന് തോന്നുന്നു. ആ ഷാഹി മുഗള് റസ്റ്ററന്റില് നിന്നും രണ്ടു മട്ടന് സൂപ്പ് വാങ്ങിക്കു. ഞാന് വിളിച്ചിട്ട് അവര് ഫോണ് എടുക്കുന്നില്ല'
'ഒന്ന് പോടാ നിന്റെ ഒരു മട്ടന് സൂപ്പ്. എനിക്ക് വയ്യ അങ്ങോട്ടൊന്നും പോകാന് തണുത്തിട്ട് എന്റെ അസ്ഥികള് പൂക്കുന്നു'
'അപ്പുറത്തെ ഫ്ളാറ്റിലെ വല്ല ചേച്ചിമാര് ആണ് പറഞ്ഞത് എങ്കില് നീ ആടിനെ വെട്ടി സൂപ്പ് ഉണ്ടാക്കി കൊടുക്കുമല്ലോടാ സാമദ്രോഹി' എന്ന് അവന്റെ മറുചോദ്യം.
ഇനി സൂപ്പ് ഇല്ലാതെ റൂമിലേക്ക് ചെന്നാല് അവര് രണ്ടും എന്റെ കൊടലെടുത്ത് സൂപ്പ് വക്കും എന്നറിയാവുന്നത് കൊണ്ട് ഷാഹി മുഗള് എങ്കില് ഷാഹി മുഗള്. നേരെ വച്ചു പിടിച്ചു.
ട്രൗസറും ടീ ഷര്ട്ടും സ്ലിപ്പറും ഇട്ടു കടയിലേക്ക് ചെന്ന എന്നെ കണ്ടു കൗണ്ടറില് നിന്ന സുധാകരേട്ടന് ചോദിച്ചു: 'എന്താടാ പഹയാ അനക്ക് തണുപ്പൊന്നും ഇല്ലേ..'
മനസ്സാന്നിധ്യം കൈവിടാതെ ഞാന് രണ്ടു മട്ടന് സൂപ്പ് ഓര്ഡര് ചെയ്തു. സഹമുറിയനെ മനസ്സാ തെറി വിളിച്ചു കൊണ്ട് തണുത്ത് വിറങ്ങലിച്ചു അവിടെ നിന്ന് ഒരു ചായയും കുടിച്ചു സൂപ്പിനായി കാത്തു നില്ക്കുമ്പോള് രണ്ട് ആഫ്രിക്കക്കാര് റെസ്റ്ററന്റിലേക്ക് കടന്നു വന്ന് ഭക്ഷണങ്ങളുടെ വില ചോദിക്കുന്നത് കേട്ടു.
സുധാകരേട്ടന് തന്റെ തലശ്ശേരി ഇംഗ്ലീഷില് അവരോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
അല്പസമയത്തിനു ശേഷം അവര് രണ്ടു പേരും ഇറങ്ങി പോയി. സുധാകരേട്ടന് എന്റെ നേരെ തിരിഞ്ഞു. എല്ലാത്തിനും വന്നു വില ചോദിക്കും എന്നിട്ട് അവസാനം എന്തേലും വില കുറഞ്ഞ ഒന്ന് ഓര്ഡര് ചെയ്തു ഷെയര് ചെയ്തു കഴിക്കും വിസിറ്റ് വിസയില് വന്നവരാ. കാശൊന്നും ഇല്ല കയ്യില്. ഇടയ്ക്കു റെസ്റ്റോറന്റില് നിന്നും ആരും കാണാതെ എന്തേലും ഫുഡ് ഒക്കെ കൊടുക്കാറുണ്ട്.
രണ്ടു മിനിട്ടിന് ശേഷം അവര് രണ്ടു പേരും കയറി വന്നു രണ്ടു പൊറോട്ട ഓര്ഡര് ചെയ്തു. പച്ചവെള്ളവും കൂട്ടി അത് കഴിക്കുന്നത് കണ്ടപ്പോള് ശരിക്കും എന്റെ കണ്ണുകള് നിറഞ്ഞു പോയി..
മട്ടന് സൂപ്പുമായി സപ്ലയര് വന്നപ്പോള് അതിന്റെ ക്യാഷ് സുധാകരേട്ടന് കൊടുക്കുന്നതിനോടൊപ്പം രണ്ടു ബിരിയാണിയുടെ ക്യാഷ് കൂടെ കൊടുത്തു. അത് അവര്ക്ക് കൊടുക്കാന് പറഞ്ഞിട്ട് തിരികെ പോന്നു. എന്തെങ്കിലും കാശു കൂടെ അവര്ക്ക് കൊടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും സാമ്പത്തിക മാന്ദ്യം കൊണ്ട് കൂടുതല് ഒന്നും ചെയ്യാനുള്ള അവസ്ഥ ആയിരുന്നില്ല.
റൂമില് വന്നു മട്ടന് സൂപ്പ് ലെവന് മാര്ക്ക് കൊടുത്തിട്ട് മിണ്ടാതെ കസേരയില് ഇരുന്നു. മട്ടന് സൂപ്പ് രണ്ടാളും ഇരുന്നു കഴിക്കുന്നതിനിടക്ക് രുചിയില്ലെന്നും മണമില്ലെന്നും ഒക്കെ പറഞ്ഞു ഒരുപാടു കുറ്റങ്ങള്. പകുതി മുക്കാലും ബാക്കി വച്ചു. ദേഷ്യം കയറിയ ഞാന് ചൂടായി, 'നിനക്കൊക്കെ എല്ലിനിടയില് വറ്റ് കുത്തിയിട്ടാണ്. ഓരോരോ കാര്യങ്ങള് പറഞ്ഞു ഭക്ഷണം വേസ്റ്റ് ആക്കുകയാണ്. ഇത് കിട്ടാതെ ലോകത്തു എത്ര പേര് ദിവസവും മരിക്കുന്നുണ്ടെന്നു നിനക്കൊക്കെ അറിയുമോ'.
ഞാന് ആഫ്രിക്കക്കാരുടെ കാര്യം ഇവരോട് പറഞ്ഞു.
'ആഫ്രിക്കക്കാര് ഉടായിപ്പ് കേസ് ആണെടാ. നിനക്കറിയാത്തോണ്ടാ അവന്മാരെ. എന്തായാലും നിന്റെ രണ്ടു ബിരിയാണിയുടെ കാശ് പോയി'- ഒരുത്തന് പറഞ്ഞു.
സാരമില്ല വിശപ്പറിഞ്ഞ വയറിനേ വിശക്കുന്ന വയറിനെ അറിയൂ എന്ന് പണ്ടുള്ളവര് പറയുന്നതെത്ര സത്യമാണ്. കുടം കമിഴ്ത്തി വെള്ളം ഒഴിച്ചിട്ട് ഒരു കാര്യവും ഇല്ല എന്നറിയാവുന്നത് കൊണ്ട് കൂടുതല് ഒന്നും പറയാതെ ഞാന് എന്റെ ബെഡിലേക്ക് ചുരുണ്ടു കൂടി. ഇടയ്ക്കിടെ ആ രണ്ടു മനുഷ്യര് മനസ്സിലേക്ക് വരുന്നുണ്ടായിരുന്നു എങ്കിലും എന്റെ എന്റെ അവസ്ഥയും ഇത്തിരി പരിതാപകരമായിരുന്നതിനാല് കൂടുതല് ആലോചിക്കാന് നിന്നില്ല.
ഇന്നലെ അപ്രതീക്ഷിതമായി സുധാകരേട്ടനെ വഴിയില് വച്ചു കണ്ടു.
അന്ന് ഞാന് കടയില് നിന്നും പോന്ന ശേഷമുള്ള കാര്യങ്ങള് സുധാകരേട്ടര് പറഞ്ഞു. ബിരിയാണി ആ ആഫ്രിക്കക്കാരുടെ ടേബിളില് കൊണ്ട് വച്ചു കൊടുത്തപ്പോള് അവര് ഓര്ഡര് ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞത്രേ നിങ്ങള്ക്ക് തരാന് ആയി വേറെ ഒരാള് ഓര്ഡര് ചെയ്തതാണ് എന്നൊക്കെ പറഞ്ഞിട്ടും അവര് കഴിക്കാന് കൂട്ടാക്കിയില്ല. സുധാകരേട്ടന്റെ തലശ്ശേരി ഇംഗ്ലീഷ് ആണേല് അവര്ക്ക് ഒട്ടും മനസ്സിലാകുന്നുമില്ല.
അവസാനം എല്ലാം കണ്ട് അപ്പുറത്തെ ടേബിളില് ഇരുന്ന അറബി സുധാകരേട്ടന്റെ രക്ഷക്കെത്തി. ഞാന് അവര്ക്ക് വേണ്ടി ഭക്ഷണം ഓര്ഡര് ചെയ്ത കാര്യം എല്ലാം സുധാകരേട്ടന് അറബിയോട് പറഞ്ഞു. അദ്ദേഹം കാര്യങ്ങള് ചോദിച്ചറിഞ്ഞു. വിസിറ്റ് വിസക്കാരായ രണ്ടാളും സുഹൃത്തുക്കളാണ്. നാട്ടില് നിന്നും ഒരുമിച്ചാണ് പോന്നത്. ജോലി തിരയല് ആണ് പ്രധാന പരിപാടി. പക്ഷെ ഇതുവരെ ജോലി ഒന്നുമായില്ല. തിരികെ പോകാന് രണ്ടാഴ്ച കൂടി ഉണ്ടായിരുന്നു. അതിനിടയ്ക്കാണ് റൂമില് നിന്നും ഒരാളുടെ പേഴ്സ് മോഷണം പോകുന്നത്. രണ്ടാഴ്ചക്ക് വേണ്ടി കരുതിയിരുന്ന പണം അതിലായിരുന്നു. അതോടെ ഒരാളുടെ കൈവശം ഉണ്ടായിരുന്ന കാശുകൊണ്ട് രണ്ടു പേരും ഒതുങ്ങി ജീവിക്കാന് തുടങ്ങി.
സഹായ മനസ്കനായിരുന്നു ആ അറബി. വിസ കഴിഞ്ഞു പോകുന്നത് വരെ ഉച്ചക്കും വൈകിട്ടും ഭക്ഷണം ഇവിടെ നിന്ന് കഴിച്ചോളാന് അദ്ദേഹം പറഞ്ഞു. ക്യാഷ് അറബി കൊടുക്കും. തീര്ന്നില്ല, അറബി നൂറു ദിര്ഹംസ് അവരുടെ കയ്യില് വച്ചു കൊടുത്തു. അവര്ക്ക് രണ്ടു നേരത്തെ ഭക്ഷണത്തിനുള്ള കാശ് തൊട്ടപ്പുറത്തുള്ള ഈ അറബിയുടെ പെര്ഫ്യൂം ഷോപ്പില് നിന്നും വാങ്ങിക്കണം എന്ന് സുധാകരേട്ടനോട് പറഞ്ഞാണ് മൂപ്പര് അവിടെ വിട്ടത്. ഇനി എന്നെ കാണുമ്പോള് അയാള്ക്ക് വേണ്ടി എന്നോട് ഒരു സലാം ചൊല്ലണം എന്നും സുധാകരേട്ടനോട് പറഞ്ഞുവത്രേ.
കണ്ണു നിറഞ്ഞുപോയി.
കഴിഞ്ഞ ആഴ്ച ആ ആഫ്രിക്കക്കാര് നാട്ടിലേക്ക് തിരിച്ചു പോയി. അതുവരെ ദിവസത്തില് ഏതെങ്കിലും ഒരു നേരം വന്നു റെസ്റ്റോറന്റില് നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്നും പോകുന്ന ദിവസം എനിക്ക് ഒരുപാട് നന്ദി പറഞ്ഞുവെന്നും സുധാകരേട്ടന് പറഞ്ഞു. എന്തായാലും കുറച്ചു ദിവസത്തിനെങ്കിലും അവരുടെ വിശക്കുന്ന വയറിനു ആശ്വാസമേകാന്നിമിത്തമായതിന്റെ ചാരിതാര്ഥ്യം പറഞ്ഞറിയിക്കാന് കഴിയുന്നതിലും അപ്പുറമായിരുന്നു.
രണ്ടു പേര്ക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിച്ചു കൊടുത്തതിന്റെ പൊങ്ങച്ചം എടുത്തു കാണിക്കാന് വേണ്ടിയല്ല എന്റെ ഈ പോസ്റ്റ്. മറിച്ച് ചുറ്റിലും ഇങ്ങനെ എരിയുന്ന വയറുമായി നടക്കുന്ന ഒരുപാടു പേരുണ്ടാകും എന്ന് പറയാനാണ്. കണ്ണുകള് തുറന്നൊന്നു നോക്കണം. അവരുടെ വയറിനു ഒരു നേരമെങ്കിലും ആശ്വാസം നല്കാന് നിങ്ങള്ക്കാവും. റെസ്റ്റോറന്റുകളില് പോയി ഒരു പാട് ഭക്ഷണം ഓര്ഡര് ചെയ്തു പകുതി മുക്കാലും ബാക്കി വച്ചു ഇറങ്ങി പോരുമ്പോള്, വീടുകളില് ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം പാചകം ചെയ്ത് എല്ലാം കൂടെ വേസ്റ്റ് പാത്രങ്ങളില് തള്ളുമ്പോള് നാമിവരെ കൂടി ആലോചിക്കണം. പ്രവാസികളാണ്. ജീവിക്കാനുള്ള വഴി തേടി വന്നവരാണ്. അവര് പട്ടിണി കിടക്കാതിരിക്കട്ടെ.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില് പൂക്കള്; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന് ബീബറിന്റെ നാട്ടിലെ ഷേക്സ്പിയര് അരയന്നങ്ങള്
കാനഡയിലെ കാട്ടുതീയില്നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്
പ്രവാസികളുടെ കണ്ണുകള് നിറയുന്ന ആ നേരം!
മുറിയില് ഞാനുറങ്ങിക്കിടക്കുമ്പോള് റോഡില് അവര് മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില് 100 പേര് താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള് ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്!
കോര്ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില് അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന് എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്ക്കൊപ്പം പോയത്?
ബാച്ചിലര് റൂമിലെ അച്ചാര് ചായ!
ഒരൊറ്റ മഴയോര്മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്!
ജിദ്ദയിലേക്കുള്ള കാറില് ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില് പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്ബാബ് നല്കിയ മറുപടി!
ദീഐന്: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന് ടെസ്റ്റ്!
അര്ദ്ധരാത്രി നാട്ടില്നിന്നൊരു കോള്!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര് ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര് യാത്ര!
ആ ഹെലികോപ്റ്റര് വീട്ടിലെത്തുമ്പോള് അവര് ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര് ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന് ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില് ഒരു ഡ്രൈവിംഗ് പഠനം!
ദുബായില് എന്റെ ഡ്രൈവിംഗ് ലൈസന്സ് പരീക്ഷണങ്ങള്
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന് കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില് എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള് അച്ചാറും ആപ്പിള് പച്ചടിയും
പണത്തെക്കാള് വിലപ്പെട്ട ആ വാക്കുകള്!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില് തള്ളിയ ആ മനുഷ്യന്!
ഡാര്വിനും കൊയിലാണ്ടിക്കാരന് കോയക്കയും തമ്മിലെന്ത്?
മക്കള്ക്ക് വേണ്ടാത്ത ഒരച്ഛന്!
പൊള്ളുന്ന ചൂടില്, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്
കുട്ടികള് വിശന്നു കരഞ്ഞു തുടങ്ങിയാല് ആര്ക്കാണ് സഹിക്കുക?
സൂസന് മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്നം കെടുത്താന്!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്മന് അപ്പൂപ്പന്
പ്രവാസികളുടെ കണ്ണീര് വീണ ഷര്വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്!
ആളറിയാതെ ഞാന് കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില് അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര് കത്തുകളില് എഴുതിയത്
ആര്ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില് കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില് എത്ര മാധവേട്ടന്മാര് ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില് ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്നാംകാരും ഇല്ലെങ്കില് പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!
ആ കാറും ആത്മഹത്യകളും തമ്മില് എന്താണ് ബന്ധം?
'ഉമ്മ കല്യാണം കഴിക്കാതെ എനിക്കൊരു വിവാഹം വേണ്ട'
'ഞാന് മരിച്ചാല് നീയെന്ത് ചെയ്യും?'
ഒരു വേലി പോലുമില്ല, ലോകത്തെ ഏറ്റവും നീളം കൂടിയ ഈ രാജ്യാതിര്ത്തിക്ക്!
അംഗോളയിലെ 'തേന്മാവിന് കൊമ്പത്ത്'
ഉമര് ഇപ്പോഴും പ്രാര്ത്ഥനയിലാണ്!
ഒരു കാന്താരി മുളക് കൊടുത്ത പണിയേ!
പ്രവാസം മിക്കവര്ക്കും ഇങ്ങനെ തന്നെയാവും!
അങ്ങനെ ഞാന് അമേരിക്കന് പൗരനായി!
ഒടുവില് അയാള് മരിച്ചു, ഒരു പ്രവാസിയുടെ സാധാരണ മരണം!
ആ ഇംഗ്ലീഷ് ഓര്ക്കുമ്പോള് ഇന്നും ചിരി വരും
ഇറാഖ് അതിര്ത്തിയിലെ ഇരുണ്ട രാവുകള്
അങ്ങനെ ഞാനും നോമ്പുകാരിയായി...
ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!
ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'
എന്നിട്ടും ബാബുരാജ് ജയിലില്നിന്ന് മടങ്ങിവന്നു...
13 വര്ഷം മുമ്പ് സൗദിയിലൂടെ ഞാന് കാറോടിച്ച ദിവസം!
ഈ കണ്ണീരു നനയാത്ത പ്രവാസികള് ഉണ്ടാവില്ല!
അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന് ജീവിതം!
'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'
യു എ ഇ യിലെ കൊലയാളി ഉറമ്പുകള്!
